pinarayi-vijayan-2

ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ അഭ്യര്‍ഥനയോട് കര്‍ണാടക വേഗത്തില്‍ പ്രതികരിച്ചു.  സതീഷ് കൃഷ്ണ സെയില്‍ എം.എല്‍.എയ്ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയില്‍ കണ്ടെത്തി.  മൂന്ന് ഘട്ടങ്ങളായി നീണ്ട തിരച്ചിലിനൊടുവില്‍, കാണാതായി 72–ാം നാള്‍ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് മൃതദേഹഭാഗങ്ങളും ലോറിയും കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയ്ക്കുശേഷം  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കേരള ജനതയെ ആകെ കണ്ണീരിന്റെ തീരത്തുനിര്‍ത്തിയ ദൗത്യത്തിന് കൂടിയാണ് കര്‍ണാടകയില്‍ സമാപ്തിയായത്. 

ഷിരൂര്‍ ദൗത്യത്തില്‍ കേരളത്തിന് കര്‍ണാടകയോട് കടപ്പാടെന്ന് കെ.സി.വേണുഗോപാല്‍. 72 ദിവസവും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു, സിദ്ധരാമയ്യക്ക് നന്ദി. കഠിനമായ ശ്രമത്തിന്റെ ഫലമെന്ന് എം.കെ.രാഘവന്‍ എം.പി മനോരമ ന്യൂസിനോട്. തിരച്ചിലിന്റെ മുഴുവന്‍ ചെലവും വഹിച്ചത് കര്‍ണാടക സര്‍ക്കാരെന്നൂം എംപി.