manju-warrier-and-arjun

കര്‍ണാടകയിലെ ഷീരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി നടി മഞ്ജു വാര്യര്‍. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നും  അർജുൻ ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും എന്നുമാണ് താരം അര്‍ജുന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്. 

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്. അര്‍ജുന്‍റെ വിയോഗത്തില്‍ വേദന അറിയിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്. Read Also: 72-ാം ദിവസം ജീവനറ്റ് അര്‍ജുനെ കണ്ടെത്തി

ജൂലൈ 16നാണ് കര്‍ണാടകയിലെ ഷീരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. ലോറിയില്‍ അര്‍ജുന്റെ മൃതദേഹമാണെന്ന് കാര്‍വാര്‍ എംഎല്‍എയും അര്‍ജുന്റെ ബന്ധുക്കളും സ്ഥിരീകരിച്ചു. അര്‍ജുന്റെ മൃതദേഹഭാഗങ്ങള്‍‌ എടുത്തു ബോട്ടിലേക്ക് മാറ്റി. ലോറിയുടെ കാബിനിന്‍റെ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് പോയിന്‍റുകളില്‍ ദൗത്യസംഘം പരിശോധന നടത്തി. കോണ്‍ടാക്ട് പോയിന്‍റ് രണ്ടിലാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്.

ENGLISH SUMMARY:

Manju Warrier with an emotional note on Arjun's death