‘അമ്മ’യും ഡബ്ല്യുസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് നടന്‍ സിദ്ദിഖ് . മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിന്റെ വാദം. ബലാല്‍സംഗക്കേസില്‍ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയെന്നും സിദ്ദിഖ്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ കത്ത് നല്‍കി. അതിനിടെ, ഒളിവിൽ കഴിയുന്ന സിദ്ദിഖിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി . അതേമസമയം ബലാല്‍സംഗക്കേസില്‍ സിദ്ദിഖിനെ പിടികൂടുന്നതില്‍ പൊലീസിന് അമാന്തമെന്ന് സിപിഐ മുഖപത്രം വിമര്‍ശിച്ചു.