ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയും ഷെബിൻഷായും പത്താം ക്ലാസ് പൂര്‍ത്തീകരിച്ചത് മൈലോട് സ്കൂളില്‍ നിന്ന്. പ്ലസ് വണ്ണിന് രണ്ടുസ്കൂളുകളിലാണ് ഇരുവര്‍ക്കും പ്രവേശനം കിട്ടിയത്. പത്താംക്ലാസ് പഠനകാലത്ത് ഇരുവരും അടുപ്പത്തിലായെന്നാണ് വിവരം. Read Also: ആദ്യം ദേവനന്ദയെ കാണാതായി, പിന്നാലെ ഷെബീൻഷായും മിസിങ്; ഇരുവരും പഠിക്കുന്നത് 2 സ്കൂളില്‍
ഷെബിൻഷാ കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലും, ദേവനന്ദ ഓടനാവട്ടം സ്‌കൂളിലുമാണ് പ്ലസ് വണ്ണിന് ചേര്‍ന്നത്. ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഏകദേശം 3 കിലോമീറ്റര്‍ വ്യത്യാസമേയുള്ളൂ. ദേവനന്ദയുടെ അമ്മ ട്യൂട്ടോറിയല്‍ കോളജ് അധ്യാപികയും അച്ഛന്‍ ചവറ ടൈറ്റാനിയത്തിലെ ജോലിക്കാരനുമായിരുന്നു. ഷെബിൻഷായുടെ പിതാവ് വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അമ്മ പൊതുമരാമത്ത് ഉദ്യോഗസ്ഥയാണ്. Read Also: ഫോണ്‍ ഇല്ലാത്തത് തിരച്ചിലിനെ ബാധിച്ചു; മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍
വ്യാഴാഴ്ച കാണാതായ ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് ശാസ്താംകോട്ട തടാകത്തില്‍ നിന്നാണ് കണ്ടെത്തിയത്. സ്‌കൂളിൽ പോയി മടങ്ങി എത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദയെ തിരക്കിയിറങ്ങുന്നത്. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരക്കിയിട്ടും കാണാതായതോടെ, പെൺകുട്ടിയുടെ മാതാവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
അതിനിടെയാണ് അമ്പലംകുന്ന് സ്വദേശി ഷെബിൻഷായും കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ഇരുവരും ഒരുമിച്ച് പോയതാവാമെന്ന സംശയം ഇതോടെ ബലപ്പെട്ടു. ഇവരെ കണ്ടെത്താനായി ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇരുവരുടെയും മൃതദേഹങ്ങള്‍ തടാകത്തിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. പൊലീസെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വിദ്യാർഥികൾ ജീവനൊടുക്കിയതാണോയെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.