ഷെബിന്‍ഷോ, ദേവനന്ദ

ഷെബിന്‍ഷോ, ദേവനന്ദ

TOPICS COVERED

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ സുഹൃത്തുക്കളായ വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ സുരേഷ് ബാബുവിന്‍റെ മകൾ പതിനേഴ് വയസുള്ള ദേവനന്ദ, അമ്പലംകുന്ന് ചെങ്കൂർ തെക്കുംകര വീട്ടിൽ നൗഷാദിന്റെ മകൻ പതിനാറു വയസ്സുള്ള ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് തടാകത്തിൽ കണ്ടെത്തിയത്.

 

കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരുവരെയും കാണാതായത്. തെന്മല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുട്ടികൾ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടരുമ്പോഴാണ് ഇന്ന് രാവിലെ ശാസ്താംകോട്ട തടാകത്തിൽ മൃതദേഹം കണ്ടെത്തിയത്.

ENGLISH SUMMARY:

Plus One students missing from Puyapalli, Kollam, found dead. Bodies found in Shastamkota lake