കൊല്ലത്ത് നിന്ന്  കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തിയത് ശാസ്താംകോട്ട തടാകത്തില്‍ നിന്ന്. സ്‌കൂളിൽ പോയി മടങ്ങി എത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദയെ തിരക്കിയിറങ്ങുന്നത്. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരക്കിയിട്ടും കാണാതായതോടെ,  പെൺകുട്ടിയുടെ മാതാവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. 

Read Also: ആദ്യം ദേവനന്ദയെ കാണാതായി, പിന്നാലെ ഷെബീൻഷായും മിസിങ്; ഇരുവരും പഠിക്കുന്നത് 2 സ്കൂളില്‍

അതിനിടെയാണ് അമ്പലംകുന്ന് സ്വദേശി  ഷെബിൻഷായും മിസ്സിങ്ങാണെന്ന വിവരം ലഭിക്കുന്നത്. ഇരുവരേയും ഒരുമിച്ച് കാണാതായത് സംശയം വര്‍ധിപ്പിച്ചു.  രണ്ട് പേരെയും കണ്ടെത്താനായി ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇരുവരുടേയും പക്കല്‍ മൊബൈല്‍ഫോണ്‍ ഇല്ലാത്തത് തിരിച്ചടിയായി. 

ഇരുവരുടെയും മൃതദേഹങ്ങള്‍ തടാകത്തിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇരുവരും പ്ലസ് വണ്ണിന് പഠിക്കുന്നത് 2 സ്കൂളിലാണ്. ഷെബിൻഷാ കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലും, ദേവനന്ദ ഓടനാവട്ടം സ്‌കൂളിലുമാണ് പഠിക്കുന്നത്. വിദ്യാർത്ഥികൾ ജീവനൊടുക്കിയതാണോയെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

students found death