സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തള്ളി സിപിഐ. എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എഡിജിപി ആയിരിക്കാൻ പാടില്ലന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും ബിനോയ് വിശ്വം കോട്ടയത്ത് പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി ആർഎസ്എസ് നേതാക്കളെ കണ്ടതിന് ശേഷം, മതേതരത്വ രാജ്യത്തെ ജനങ്ങളോട് നീതിപൂർവമായി പെരുമാറുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് പ്രകാശ് ബാബു ചോദിച്ചു.