TOPICS COVERED

എറണാകുളം അങ്കമാലി പുളിയനത്ത് വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊള്ളലേറ്റ പതിനൊന്നും നാലും വയസുള്ള മക്കളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം അങ്കമാലി പുളിയനത്ത് വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. ഇവരുടെ നാലും പതിനൊന്നും വയസുള്ള മക്കള്‍ക്കും പൊള്ളലേറ്റു. കുട്ടികളുടെ അലര്‍ച്ച കേട്ട് അയല്‍പക്കത്തെ വീട്ടുകാര്‍ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.  

സനല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ സുമി പാചക വാതക സിലിണ്ടര്‍ തുറന്ന് തീകൊളുത്തി, അല്ലെങ്കില്‍ സനല്‍ വീടിന് തീകൊളുത്തിയ ശേഷം തൂങ്ങി മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. സാമ്പത്തിക പ്രതിസന്ധിയും കുടുംബ വഴക്കുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീടിനുള്ളില്‍ നിന്നും ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. 

ENGLISH SUMMARY:

'Financial crisis' drives couple to suicide