സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് ആര്‍.എസ്.എസുകാരനെന്ന് പി.വി.അന്‍വര്‍. മോഹന്‍ദാസ് മു‌സ്‌ലിംവിരോധിയാണ്.  നിലമ്പൂരിലെ ബൈപ്പാസ് അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍  തടസപ്പെടുത്തിയത് മോഹന്‍ദാസാണ്. ജില്ലാ ആശുപത്രി കെട്ടിടം നിർമിക്കാൻ ഭൂമി വിട്ടു നൽകാതെ തടഞ്ഞതിന് പിന്നിലും ജില്ലാ സെക്രട്ടറിയാണ്. ഇ.എൻ. മോഹൻദാസിനെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചവിട്ടാൻ ശ്രമിച്ചെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Also Read: ‘എ‍‍‍ഡിജിപിയെ സംരക്ഷിക്കുന്നത് മറ്റൊരു മരുമകന്‍ ആയതിനാലാകാം’; അന്‍വര്‍ പറഞ്ഞത്

 

ക്രൈസ്തവ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകുന്നത് ശരിയല്ലെന്നും എയ്ഡഡ് സ്ഥാപനങ്ങൾക്കല്ല ഫണ്ട് നൽകേണ്ടതെന്നും  മോഹന്‍ദാസ് പറഞ്ഞിട്ടുണ്ട്. അഞ്ച് നേരം നിസ്ക്കരിക്കുന്നതാണ് ഇ.എൻ. മോഹൻദാസ്  എന്നില്‍ കണ്ടെത്തിയ അയോഗ്യത. നിലമ്പൂരിൽ പി.വി. അൻവർ തോൽക്കണം എന്നാഗ്രഹിച്ചത് സിപിഎം നേതൃത്വമാണെന്നും അന്‍വര്‍ പറഞ്ഞു. Also Read: ‘വലതുപക്ഷത്തിന്റെ കോടാലി’; അന്‍വറിനെതിരെ രംഗത്തിറങ്ങാന്‍ സിപിഎം ആഹ്വാനം

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നവര്‍ വിഡ്ഢികളാണ്. വിഡ്ഢിത്തമാണ്.  സ്വർണ്ണക്കടത്ത്, റിതാൻ വധക്കേസ്, മാമി തിരോധാനം, തുടങ്ങി താന്‍ ഉന്നയിച്ച കേസുകളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. പൊലീസ് ഫോൺ ചോർത്തിയതും അന്വേഷിക്കണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന്  വ്യക്തമാക്കണം. എഡിജിപിയെ തൊട്ടാൽ പൊള്ളും. എന്നെ ഭയപ്പെടുത്താൻ മുഖ്യമന്ത്രി നോക്കിയെന്നും അന്‍വര്‍ ആരോപിച്ചു. Also Read: 'ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയ്യും കാലും വെട്ടിയരിഞ്ഞ്...'; അന്‍വറിനെതിരെ കൊലവിളി


ENGLISH SUMMARY:

PV Anwar against cpm malappuram district secretary. He accused Mohandas of hindering development projects, including the bypass in Nilambur, and of preventing land allocation for the district hospital.