തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നാലു മണിക്കൂറിനു ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. കെഎസ്ഇബി – പിഡബ്ള്യുഡി വിഭാഗം സ്ഥിരമായി നടത്തുന്ന അറ്റകുറ്റപ്പണി ഇന്ന് നടന്നിരുന്നു. അതിനുശേഷം വൈദ്യുതി പുനഃസ്ഥാപിച്ചപ്പോഴാണ് പിഴവുണ്ടായത്. വീഴ്ച പരിശോധിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചു. പിഡബ്ള്യുഡി ഇലക്ട്രിക്കല്‍ വിഭാഗമാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബാലാവകാശ കമ്മിഷനും കേസെടുത്തു. ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കണം
മണിക്കൂറുകളോളം ആശുപത്രി പൂര്‍ണമായും ഇരുട്ടിലായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നത് ടോര്‍ച്ച് വെളിച്ചത്തിലായിരുന്നു. വൈദ്യുതി ഇല്ലാത്ത രണ്ട് ദിവസം ആശുപത്രി പ്രവര്‍ത്തിച്ചത് ജനറേറ്റര്‍ സഹായത്തിലായിരുന്നു. ജനറേറ്റര്‍ കൂടി തകരാറിലായതോടെ ആശുപത്രി പൂര്‍ണമായും ഇരുട്ടിലായി. ആശുപത്രിക്ക് മുന്നിലുണ്ടായ പ്രതിഷേധത്തില്‍ രോഗികളും ബന്ധുക്കളും പൊലീസുമായി വാക്കേറ്റമുണ്ടായി. വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയില്‍ പ്രസവം നടന്നെന്ന് രോഗികള്‍ പറയുന്നു.