കടുവാ ദൗത്യത്തിന്റെ ഭാഗമായി വയനാട് പഞ്ചാരക്കൊല്ലിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ്, മൂന്നുറോഡ്, മണിയംകുന്ന് എന്നിവിടങ്ങളിലാണ് കര്‍ഫ്യു. നാളെ രാവിലെ ആറുമണി മുതല്‍ 48 മണിക്കൂറാണ് നിയന്ത്രണം. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും നിര്‍ദേശമുണ്ട്
Read Also: പ്രതിഷേധത്തെ എതിര്‍ത്തിട്ടില്ല; ജനങ്ങള്‍ക്കൊപ്പമുണ്ടാകും: മന്ത്രി
നരോഭോജി കടുവയെ വെടിവെച്ചുകൊല്ലാനാണ് തീരുമാനം. ഇന്ന് തിരച്ചിലിന് പോയ ആർ ടി ടി സംഘത്തിലെ ജയസൂര്യയെ കടുവ ആക്രമിച്ചതിന് പിന്നാലെയാണ് കടുവയെ കൊല്ലാൻ വനം വകുപ്പ് തീരുമാനിച്ചത്. ഡോ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാളെ ദൗത്യത്തിനിറങ്ങും
രാവിലെ വിവിധ ടീമുകളായി തിരച്ചിലിന് ഇറങ്ങിയ ആർ ആർ ടി സംഘത്തിലെ ജയസൂര്യയെ 10:30 ഓടെയാണ് കടുവ ആക്രമിച്ചത്. പിന്നിലൂടെ കടുവ ആക്രമിക്കാൻ എത്തിയപ്പോൾ ഷിൽഡ് കൊണ്ട് പ്രതിരോധിച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കടുവയുടെ നഖം കൊണ്ട് ജയസൂര്യയുടെ വലതു കൈയ്ക്ക് പരുക്കേറ്റു. ആർആർ ടി സംഘം വെടിവച്ച് എങ്കിലും കടുവ രക്ഷപ്പെട്ടു
അരുൺ സക്കറിയുടെ നേതൃത്വത്തിൽ 30 അംഗ പ്രത്യേക സംഘമാവും കടുവയെ കൊല്ലുക. ആറ് സംഘങ്ങൾ വനാതിർത്തി വളയും. തോക്കടക്കമുള്ള കൂടുതൽ ആയുധങ്ങൾ ബേസ് ക്യാമ്പിലെത്തിച്ച് ഏത് സമയത്തും ദൗത്യത്തിന് തയ്യാറാണ് വനം വകുപ്പ് സംഘം