തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയാല്‍ ബദൽ സംവിധാനങ്ങളൊന്നുമില്ല. ആശുപത്രിയിലെ ഇലക്ട്രിക് റൂമിൽ ഉപകരണങ്ങൾ പലതും ക്ലാവ് പിടിച്ച നിലയിലാണ് . ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വൈദ്യുതി മുടങ്ങിയത് കെഎസ്ഇബിയുടെ വീഴ്ചകൊണ്ടല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. വൈദ്യുതി മുടങ്ങാന്‍ കാരണമായ ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിച്ചു.
നാല് മണിക്കൂർ ഇരുട്ടിൽ തപ്പിയ എസ്‌എടി ആശുപത്രിയിലെ താത്കാലിക ക്രമീകരണങ്ങൾ പൂർണമായി ഒഴിവാക്കി ഇന്ന് രാവിലെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വൈദ്യുതി തടസ്സപ്പെടാൻ കാരണം എസ്എടിയിലെ ഇലക്ട്രിക് വിഭാഗത്തിന്‍റെ വീഴ്ച ആണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആരോഗ്യവകുപ്പ് കെ എസ് ഇ ബിയെ പഴിചാരിയാണ് രക്ഷ തേടിയത്. അതേസമയം, കെഎസ്ഇബിക്ക് വീഴ്ചയില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
സംഭവത്തിൽ സമഗ്ര സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. എസ് എ ടിയിലെ ഇലക്ട്രിക് റൂമിൽ ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിലാണ്. തകരാർ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എടിയിലേക്ക് കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധ മാർച്ച് നടത്തി.
വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും പൂർണമായി പ്രശ്നം പരിഹരിക്കണമെങ്കിൽ പാനൽ ബോർഡിലെ കോൺടാക്റ്റ് സ്വിച്ച് മാറ്റി സ്ഥാപിക്കണമെന്നാണ് കണ്ടെത്തൽ. രണ്ട് ജനറേറ്ററുകൾ ഉള്ള SAT ആശുപത്രിയിൽ HLL അനുവദിച്ചു നല്കിയ മറ്റൊരു ജനറേറ്റർ കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇത് കമ്മീഷൻ ചെയ്യാതിരുന്നതും ഇന്നലത്തെ വൈദ്യുതി മുടക്കത്തിന് ആക്കം കൂട്ടിയാതയാണ് വിലയിരുത്തൽ.