നടിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഭയന്ന് ഒളിവിലായിരുന്ന  നടന്‍ സിദ്ദിഖ് സുപ്രീംകോടതി ഇടക്കാല ജാമ്യത്തിന്‍റെ ബലത്തില്‍ പുറത്തിറങ്ങി .  ഹൈക്കോടതിയിലെ മുതര്‍ന്ന അഭിഭാഷകന്‍  രാമന്‍പിള്ളയുമായി കൊച്ചിയിലെ  ഓഫീസിലെത്തി സിദ്ദിഖ് കൂടിക്കാഴ്ച നടത്തി. കേസിലെ തുടര്‍നടപടികളാണ് അഭിഭാഷകനുമായി  ചര്‍ച്ച ചെയ്തത് . അന്വേഷണസംഘത്തിനുമുമ്പാകെ ഹാജരാകുന്നതടക്കമുള്ള വിഷയങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ചു . കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല .  കേസ് സംബന്ധിച്ചവിവരങ്ങള്‍ മാധ്യമങ്ങളോട്  വിശദീകരിക്കുന്ന ജാമ്യവ്യവസ്ഥയ്ക്ക് വിരുദ്ധമാകമെന്നതിനാലാണ്  മൗനം പാലിച്ചത്.

രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ  സുപ്രീംകോടതി  അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടള്ളത് . അന്വഷണസംഘം വിളിപ്പിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകും . അറസ്റ്റുചെയ്താല്‍ വിചാരണക്കോടതിയുടെ ഉപാധികളനുസരിച്ച് ജാമ്യം നല്‍കണം. 

നേരത്തേ ജാമ്യഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍  പീഡനപരാതിയിലെ കാലതാമസം എടുത്തു പറഞ്ഞാണ്  രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞത്.  ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനും അതിജീവിതയ്ക്കും നോട്ടീസയച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് ഇടക്കാല്യ ജാമ്യം നല്‍കിയത്.

ENGLISH SUMMARY:

Actor Siddique meet lawyer B Raman Pillai in Kochi