TOPICS COVERED

ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ. വിട്ടുവീഴ്ചയില്ലെന്ന് സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചു. മുഖ്യമന്ത്രിയും ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചര്‍ച്ചയില്‍ പങ്കെടുത്തു. ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി  കണ്ടത് സിപിഐയെ തണുപ്പിക്കാന്‍. റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചതായി സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം.