TOPICS COVERED

കൊച്ചിയില്‍ യജമാനന്‍റെ വീട് ജപ്തി ചെയ്തതോടെ വളര്‍ത്തു നായകളെ തെരുവില്‍ ഉപേക്ഷിച്ച് ബാങ്കിന്‍റെ ക്രൂരത. വീട് സംരക്ഷിക്കാനും നായകളെ പരിപാലിക്കാനും ഏര്‍പ്പെടുത്തിയ സുരക്ഷാ ജീവനക്കാരെ സാമ്പത്തികമായി നഷ്ടമാണെന്ന് വിലയിരുത്തി ബാങ്ക് പിന്‍വലിച്ചു. ഇതോടെ ഭക്ഷണം പോലും ലഭിക്കാതെ അലയുകയാണ് മിണ്ടാപ്രാണികള്‍. നായകള്‍ ആക്രമാസക്തരാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

അവര്‍ കാത്തിരിക്കുകയാണ്. ദൈന്യത നിറഞ്ഞ കണ്ണുകളുമായി. തെരുവോരത്ത്. ഗര്‍ഭിണിയായ ബ്യൂട്ടിയും കൂട്ടുകാരന്‍ കുഡൂസും. വാഹനങ്ങള്‍ ചീറിപ്പോയുമ്പോള്‍ ഭയന്നുവിറച്ച്. ചിലപ്പോള്‍ നാട്ടുകാരില്‍ ആരെങ്കിലും ഭക്ഷണവുമായി എത്തും. അനാഥരാക്കപ്പെട്ട വേദനയില്‍ ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങുന്നില്ല. കുഡൂസ് ഇടയ്ക്കിടെ പോയി മുന്‍പ് കഴിഞ്ഞിരുന്ന വീടിന് മുന്‍പിലെത്തും. പൂട്ടിക്കിടക്കുന്ന ഗേറ്റിലേയ്ക്ക് നിസ്സഹായതോടെ നോക്കും. കക്കനാട് കെ.കെ റോഡിലെ അച്ചാമ്മ ചെറിയാന്‍റെ വീട് മൂന്ന് വര്‍ഷം മുന്‍പാണ് എസ്ബിെഎ ജപ്തി ചെയ്തത്. 

സമീപത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുമോ എന്നതടക്കം നാട്ടുകര്‍ക്ക് ആശങ്കകള്‍ പെരുകുകയാണ്.  ഈ പട്ടി ഗേറ്റിന് മുന്നില്‍ നിന്ന് മോങ്ങുകയാണ്. പട്ടിക്ക് അകത്തോട്ട് കയറണം. കടക്കാന്‍ പറ്റാത്തതിന്‍റെ വിഷമം കണ്ടു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ പട്ടികളെ സംരക്ഷിക്കാന്‍ സംവിധാനം ഒരുക്കണം എന്നതാണ് ആവശ്യം. 

In kochi after confiscating the owner's house the pet dogs were released on the street: