എക്സാലോജിക്  ഇടപാടുകളില്‍ എസ്എഫ്ഐഒ അന്വേഷണത്തിന് വഴങ്ങി കെഎസ്ഐഡിസി. സിഎംആര്‍എല്ലിനെതിരായ അന്വേഷണത്തില്‍ സിഎഫ്ഒയെ ചെന്നൈയില്‍ ചോദ്യംചെയ്തു. സിഎഫ്ഒ കെ.അരവിന്ദാക്ഷന്‍ ചോദ്യംചെയ്യലിന് എത്തുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ആദ്യമായാണ് കെഎസ്ഐഡിസി ഉദ്യോഗസ്ഥൻ ചോദ്യംചെയ്യലിന് ഹാജരാകുന്നത്. അന്വേഷണപരിധിയില്‍നിന്ന് ഒഴിവാകാന്‍ കെഎസ്ഐഡിസി ഇന്നലെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ENGLISH SUMMARY:

SFIO probe in Exalogic deals