തന്നെ മുന്നണിയിലെടുക്കില്ലെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്.ഇളങ്കോവന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അന്‍വന്‍. വെയ്റ്റ് ആന്‍ഡ് സീ, അപ്പുറം പാക്കലാമെന്ന് ചോദ്യങ്ങള്‍ക്ക് തമിഴില്‍ മറുപടി നല്‍കി. ഗതാഗതനിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് നോക്കുന്നത്. സംസ്ഥാന ഡി.എം.കെ. നേതാക്കളുടെ വീട്ടില്‍ പൊലീസെത്തി. സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസ് എത്തിയത്. മഞ്ചേരിയില്‍ പൊതുസമ്മേളനം ഉടന്‍ തുടങ്ങും. ഡി.എം.കെയുടേതിന് സമാനമായ കൊടികളുമായി പ്രവര്‍ത്തകര്‍  

ഡി.എം.കെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സി.പി.എം എന്നും പാര്‍ട്ടി തള്ളിപ്പറഞ്ഞ അന്‍വറിനെ മുന്നണിയിലെടുക്കില്ലെന്നുമാണ് ഡി.എം.കെ വക്താവ് ടി.കെ.എസ്.ഇളങ്കോവന്‍ പറഞ്ഞത്. മുന്നണിയെ ബാധിക്കുന്ന രീതിയില്‍ ഒരു ഉറപ്പും അന്‍വറിന് നല്‍കില്ല. സിപിഎം ഉള്ള മുന്നണിയില്‍ അന്‍വറിനെയും ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്നും ഇളങ്കോവന്‍ വ്യക്തമാക്കി. അന്‍വര്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ഡി.എം.കെ അണികള്‍ പങ്കെടുക്കുന്നത് പാര്‍ട്ടി അറിവോടെയല്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.