കൊച്ചിയില്‍ അലന്‍ വോക്കര്‍ സംഗീതനിശയില്‍ വ്യാപക ലഹരി ഉപയോഗമെന്ന് പൊലീസ്. സിനിമാതാരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഗുണ്ടാനേതാവ് ഓംപ്രകാശ് താമസിച്ച കൊച്ചി മരടിലെ ഹോട്ടല്‍ മുറിയില്‍ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി. ഇവരുടെ മൊഴിയെടുക്കും . റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ഇരുപതിലധികംപേര്‍ ഓംപ്രകാശിനെ സന്ദര്‍ശിച്ചെന്നും പൊലീസ് . പ്രതികള്‍ വിദേശത്തുനിന്ന് കൊക്കെയ്ന്‍ ശേഖരിച്ച് വിതരണം നടത്തുന്നവരും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : കൊച്ചിയിലെ ലഹരിക്കേസില്‍ സിനിമാബന്ധം; ചലച്ചിത്ര താരങ്ങള്‍ക്കെതിരെ അന്വേഷണം
അതേസമയം അലന്‍ വാക്കറുടെ പരിപാടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടു. സംഘാടകരോടാണ് ദൃശ്യങ്ങള്‍ തേടിയത് . പങ്കെടുത്തവരെയെല്ലാം തിരിച്ചറിഞ്ഞുവെന്ന് ഡിസിപി മാധ്യമങ്ങളോടു പറഞ്ഞു. എല്ലാവരെയും ചോദ്യംചെയ്യും, തെളിവുകളെല്ലാം ശേഖരിച്ചെന്നും ഡിസിപി വ്യക്തമാക്കി. സംഗീത ഷോയ്ക്കിടെ, കഞ്ചാവ് കൈവശം വച്ചതിന് നാല് യുവാക്കള്‍ അറസ്റ്റിലായി. 31 പേര്‍ക്ക് മൊബൈല്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ലഹരിവസ്തുക്കളുമായി പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചു. കൊക്കെയ്ന്‍ ഉണ്ടായിരുന്ന കവര്‍ പിടിച്ചെടുത്തെന്നാണ് പറയുന്നതെന്ന് ഓംപ്രകാശിന്റെ അഭിഭാഷകന്‍ പറഞ്ഞു. എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
അതേസമയം, അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ ലഹരി സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് സംഘാടകര്‍ പ്രതികരിച്ചു. വന്‍ പൊലീസ്, എക്സൈസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.സ്ഥലത്തുനിന്ന് കഞ്ചാവുമായി നാലുപേരെ പിടികൂടിയ കാര്യം അറിയില്ല. ഓംപ്രകാശ് പരിപാടിക്ക് വന്നിട്ടില്ലെന്നും ഇസോണ്‍ എന്റര്‍ടെന്‍മെന്റ് ഉടമ ലിജോ ജോയി മനോരമ ന്യൂസിനോട് പറഞ്ഞു
അലന്‍ വോക്കര്‍ സംഗീത ഷോയ്ക്കിടെ, കഞ്ചാവ് കൈവശം വച്ചതിന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്കിടെ 31 പേര്‍ക്ക് മൊബൈല്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ലഹരിവസ്തുക്കളുമായി പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശും കൂട്ടാളിയും വന്നത് ഇതേ സംഗീതപരിപാടിക്കാണെന്നും പൊലീസിന് മൊഴി ലഭിച്ചു.