പാലരുവി, വേണാട് എക്‌സ്‌പ്രസ് ട്രെയിനുകളിലെ യാത്രാദുരിതത്തിന് പരിഹാരമായി കോട്ടയം വഴി അനുവദിച്ച പുതിയ മെമു ട്രെയിൻ ഓടിത്തുടങ്ങി. പുലർച്ചെ 5.55 ന് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 9.35 ന് എറണാകുളം ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷനിലെത്തും. തിരികെ 9.50 നാണ് ട്രെയിനിന്റെ മടക്കയാത്ര.

എട്ടു കോച്ചുകളുള്ള റേക്കാണ് അനുവദിച്ചിരിക്കുന്നത് തിങ്കൾ മുതൽ വെള്ളി വരെയാണ് മെമു സ്പെഷൽ സർവീസ്. യാത്രാദുരിതത്തെക്കുറിച്ച് മനോരമ ന്യൂസ് പാളം തെറ്റിയ യാത്ര എന്ന പേരിൽ നിരന്തരം വാർത്തകൾ നൽകിയതിന് പിന്നാലെയാണ് റെയിൽവേ കണ്ണ് തുറന്നത്.

ENGLISH SUMMARY:

Memu train start service in Ernakulam Kottayam route