മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ പോരടിച്ചതോടെ നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസം സംഘര്‍ഷഭരിതമായി. ആരാണ് പ്രതിപക്ഷ നേതാവെന്ന സ്പീക്കറുടെ ചോദ്യത്തോടെയാണ് നിയമസഭയിലെ മാലപ്പടക്കത്തിന് തീപിടിച്ചത്. മലപ്പുറം പരാമര്‍ശത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ചക്കെടുക്കാമെന്ന് ഭരണപക്ഷം പറഞ്ഞെങ്കിലും സഭയിലെ പ്രതിപക്ഷ പ്രതിഷേധവും ആരോപണ പ്രത്യാരോപണങ്ങളും കനത്തതോടെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയാന്‍ തീരുമാനിച്ചു. പ്രതിഷേധം സഭക്ക് അകത്തും പുറത്തും തുടര്‍ന്നും ഉയര്‍ത്തുമെന്ന് പ്രതിപക്ഷവും, മുഖ്യമന്ത്രി തന്നെ തിരിച്ചടിക്കുമെന്ന് ഭരണപക്ഷവും ഇന്ന് സഭയില്‍തെളിച്ചു.
ചോദ്യങ്ങളോ ചോദിക്കാന്‍ അനുവദിക്കുന്നില്ല, അതുംപോരാഞ്ഞ് പ്രതിപക്ഷ നേതാവ് ആരെന്നു കൂടി ചോദിക്കുകയാണോ എന്നു പൊട്ടിത്തെറിച്ചു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ചോദ്യോത്തരവേളയില്‍തന്നെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ നിന്ന് മാത്യു കുഴല്‍നാടനുമായി സ്്പീക്കര്‍ കൊമ്പകോര്‍ത്തതോടെയാണ് രംഗം വഷളായത്.
ചോദ്യങ്ങളൊന്നും വെട്ടിയിട്ടില്ലെന്നായി മുഖ്യമന്ത്രി സര്‍ക്കാരിനെ ആക്ഷേപിക്കാനാണ് ശ്രമമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇന്നത്തെ ക്യാപ്റ്റന്‍ റോള്‍ ഏറ്റെടുത്തു. വാതുറക്കാന്‍ അവസരം ഇല്ലാത്ത ചോദ്യോത്തരവേളബഹിഷ്ക്കരിക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷം പോയതും മുഖ്യമന്ത്രി ഒന്നു കൂടി ആഞ്ഞടിച്ചു . ശൂന്യവേളയില്‍തിരികെയെത്തിയ പ്രതിപക്ഷം പ്രകോപിതനായി നില്‍ക്കുന്ന മുഖ്യമന്ത്രിയെ ഒന്നുകൂടി പ്രകോപിക്കാന്‍ നോക്കി. സമൂഹമെല്ലാം കാണുന്നുണ്ടാെന്നായി മുഖ്യമന്ത്രി , ചെകുത്താന്‍വേദം ഒാതുകയാണെല്ലോ എന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. ഇതോടെ മുഖ്യമന്ത്രിയുെട പടിവിട്ടു. മലപ്പുറം പരാമര്‍ശം സഭ ചര്‍ച്ചചെയ്യാമെന്ന വാഗ്ദാനത്തിലൂടെ പ്രതിപക്ഷത്തെ കുരുക്കാന്‍ മുഖ്യമന്ത്രി കരുനീക്കി , എന്നാല്‍ അപമാനവും സഹിച്ച് സഭയില്‍ചര്‍ച്ചക്കില്ലെന്ന് പറഞ്ഞൊഴിഞ്ഞ് മപ്പുറവും പൂരംകലക്കലും ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് സഭാതലത്തില്‍ ആയുസ്സുനീട്ടാനുറച്ചാണ് പ്രതിപക്ഷം നീങ്ങിയത്. താന്‍ ദുര്‍ബലനല്ലെന്നും മുന്നില്‍ നിന്നും നയിക്കുമെന്നും തെളിയിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ്താന്‌തന്നെയെന്ന് ഉറപ്പിക്കാന്‍ വി.ഡി.സതീശനും കച്ചകെട്ടി ഇറങ്ങിയതോടെ വരും ദിവസങ്ങളിലെ രാഷ്ട്രീയ ചിത്രവും തെളിഞ്ഞു.