പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഡയസില്‍ കയറിയ നാലു പ്രതിപക്ഷ എംഎല്‍എമാരെ താക്കീത് ചെയ്ത് നിയമസഭയില്‍ പ്രമേയം . മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എം.ബി.രാജേഷാണ് അവതരിപ്പിച്ചത്. പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തു. സഭയല്‍ ബാനര്‍പിടിക്കുന്നത് ഇതാദ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സ്പീക്കര്‍ നിഷ്പക്ഷനല്ലെങ്കില്‍ ഇനിയും മുദ്രാവാക്യം വിളിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ അംഗങ്ങളും നിലപാടെടുത്തു. Also Read: ‘പിണറായിക്കെതിരെ തോന്നിവാസം പറഞ്ഞാല്‍ അതിനപ്പുറം പറയും’: ശിവന്‍കുട്ടി
സഭയില്‍ പ്രതിപക്ഷം അന്തസ് പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷയങ്ങളെ പ്രതിപക്ഷം വികാരപരമായാണ് സമീപിക്കുന്നത്. പരിധിവിട്ട് പെരുമാറുകയും ചെയ്യുന്നു .അടിയന്തര പ്രമേയ ചര്‍ച്ച ഒഴിവാക്കാനായിരുന്നു ഇന്നലത്തെ പ്രതിഷേധമെന്നും മുഖ്യമന്ത്രി ആരോപിച്ചു
അതേസമയം, എഡിജിപി ആര്‍എസ്എസ് ബന്ധം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും .12 മുതല്‍ രണ്ടുമണിവരെയാണ്.