തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം നിയമസഭ ഇന്ന് ചര്‍ച്ചചെയ്യും. തുടര്‍ച്ചയായി മൂന്നുദിവസം നോട്ടിസ് ചര്‍ച്ചയ്ക്കെടുക്കുന്നത് ആദ്യമായാണ്. മലപ്പുറം പരാമര്‍ശം, എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം എന്നിവയായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തെ നോട്ടീസുകള്‍.
അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷം ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്.
പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം രാഷ്ട്രീയ മണ്ഡലത്തില്‍ പുകമറ നിലനിര്‍ത്തുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രഥമദൃഷ്ട്യാ തള്ളിക്കളയേണ്ട നോട്ടിസെന്നും മന്ത്രി.