ഓണം ബംപർ ലോട്ടറിയിൽ വമ്പൻ വിൽപന. ലോട്ടറി കച്ചവടക്കാർക്ക് കൂടുതൽ കമ്മിഷൻ ഏജൻസികൾ പ്രഖ്യാപിച്ചു. ടിക്കറ്റൊന്നിന് ഏജൻസികൾക്ക് കിട്ടുന്ന 100 രൂപയിൽ തൊണ്ണൂറും ചെറുകിട കച്ചവർക്ക് നൽകിയാണ് അവസാന ദിവസത്തെ വിൽപന. Also Read: ഓണം ബംപറടിച്ചാല്‍ സമ്മാനം കിട്ടാന്‍ എന്തൊക്കെ രേഖകള്‍ ഹാജരാക്കണം?...
ഓണം ബംപർ ലോട്ടറി വില്പനയുടെ അവസാന മണിക്കൂറുകളിൽ വമ്പൻ വിൽപനയാണ് നടക്കുന്നത്. പരമാവധി ടിക്കറ്റുകൾ വിൽക്കുന്നതിനായി ഏജൻറുമാർ കമ്മീഷനിൽ വൻ ഇളവുവരുത്തി. പത്ത് രൂപ ലാഭത്തിലാണ് അവസാന നിമിഷത്തിലെ വിൽപന. കൂടിയ കമ്മീഷൻ തുക വിൽപനക്കാർക്കും ആവേശം കൂട്ടുന്നു.
ഓണം ബംപർ ടിക്കറ്റ് വില്പന റെക്കോർഡിലെത്തുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ബംപർ അടിക്കുന്ന ടിക്കറ്റിലെ സമ്മാനത്തുകയായ 25 കോടിയിൽനിന്ന് ഏജൻന്റിന് പത്തു ശതമാനമായ രണ്ടര കോടി ലഭിക്കും.