മരണശേഷം വയ്ക്കുന്ന ഫ്ലക്സില്‍ താന്‍ തിരഞ്ഞെടുത്ത ഫോട്ടോ വയ്ക്കണമെന്ന സ്നേഹയുടെ ആഗ്രഹം പൂര്‍ത്തിയാക്കി ബന്ധുക്കളും നാട്ടുകാരും. പത്തനംതിട്ട ഊന്നുകല്‍ സ്വദേശിനി സ്നേഹയാണ് കഴിഞ്ഞ ദിവസം കാന്‍സറിനെ തുടര്‍ന്ന് മരിച്ചത്. അമ്മാവന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്നേഹയുടെ മോഹം ലോകമറിഞ്ഞത്. 

ഇരുപത്തിയാറാം വയസിലാണ് സ്നേഹയുടെ മരണം. അതിനും മുന്നേ അവസാനയാത്രയില്‍ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാപ്പൂക്കള്‍ വക്കണമെന്നും കുടുംബത്തോട് പറഞ്ഞിരുന്നു. ആദരാഞ്ജലി ഫ്ലെക്സില്‍ വയ്ക്കാനുള്ള ഫോട്ടോയും പിതാവിനെ ഏല്‍പ്പിച്ചിരുന്നു. 

എന്‍ജിനീയറിങ് ബിരുദധാരിയായ അന്നയ്ക്ക് ഇരുപത്തിയൊന്നാം വയസിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. രണ്ടുവട്ടം മജ്ജ മാറ്റി വച്ചു. ആത്മവിശ്വാസത്തോടെ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടും രോഗം ഗുരുതരമായത്. മരണം വരെ പുഞ്ചിരിയോടെ നേരിട്ടു. മരണം ശേഷം ഇത്രയൊക്കെ ഒരുക്കി വച്ച് ധീരമാാണ് രോഗത്തെ നേരിട്ടത് എന്ന് ലോകം അറിഞ്ഞത് അമ്മാവന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്. 

ഷാജിയുടെ സഹോദരി ഷീജയുടെ ഏക മകളായിരുന്നു സ്നേഹ. സ്ഥലം വിറ്റ് ചികില്‍സിച്ചാലും ജോലി ചെയ്ത് കടം വീട്ടാമെന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു സ്നേഹ. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ ഒട്ടേറെപ്പേരാണ് കാര്യങ്ങള്‍ അന്വേഷിച്ച് വിളിക്കുന്നത്. കാന്‍സറിനെ ധൈര്യത്തോടെ നേരിട്ട സ്നേഹയെ ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ഉദ്ദേശ്യമെന്ന് ഷാജി പറയുന്നു. 

Sneha died of cancer at the age of twenty-six: