kundannuyr-bridge

TOPICS COVERED

എത്ര നന്നാക്കിയിട്ടും നേരെയാകാത്ത കൊച്ചിയിലെ കുണ്ടന്നൂർ -തേവര പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടച്ചിടും . ഈ മാസം 15മുതൽ അടുത്ത മാസം15 വരെയാണ് നിയന്ത്രണം. മുൻപ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കിലും വീണ്ടും റോഡിൽ കുഴി രൂപപ്പെടുകയായിരുന്നു.

 

ദിവസങ്ങളോളം പാലം അടച്ചിട്ട്, വൻതുകയും മുടക്കി കുഴിയടച്ചത് ഈയടുത്താണ്. എന്നാൽ ഒന്നിരുട്ടിവെളുത്തപ്പോൾ പാലത്തിൽ പഴയതിനേക്കാൾ വലുപ്പത്തിൽ കുഴി തെളിഞ്ഞു. ഇതോടെയാണ് പാലം വീണ്ടും ഒരു മാസത്തേയ്ക്ക് അടയ്ക്കാനും നവീകരണം നടത്താനും തീരുമാനിച്ചത്. 

ഈ സമയത്ത് ഇരുചക്ര വാഹനങ്ങൾക്കുൾപ്പെടെ നിയന്ത്രണമുണ്ടാകും. വാഹനങ്ങൾ വഴിതിരിച്ചുവിടും. പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമായതോടെ ജനകീയ സമരം സ്ഥിരമാണ്. കഴിഞ്ഞയാഴ്ചയാണ് പാലത്തിൽ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ഉരുണ്ട് പ്രതിഷേധിച്ചത്.

Kochi's Kundanur tevara bridge will be closed again for maintenance: