train

TOPICS COVERED

പൂജ അവധിയുടെ തിരക്ക് പരിഗണിച്ച് മം​ഗളൂരുവിലേക്ക് മലയാളി യാത്രക്കാർക്ക് രണ്ട് പ്രത്യേക തീവണ്ടി സർവീസുകള് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. കൊല്ലം–മംഗളൂരു, കൊച്ചുവേളി- മം​ഗളൂരു എന്നിങ്ങനെ രണ്ട് പ്രത്യേക വണ്ടികളാണ് സർവീസ് നടത്തുക. മം​ഗളൂരുവിലേക്കും തിരിച്ചും ഓരോ സർവീസ് വീതമാണുണ്ടാവുക. 

ഒക്ടോബർ 14 ന് മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും (06047) 15 ന് കൊല്ലത്ത് നിന്ന് മംഗളൂരുവിലേക്കുമാണ് സർവീസ് (06048). 14 ന് രാത്രി 11 മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.20 തിന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്നും മംഗളൂരു ജംഗ്ഷനിലേക്കുള്ള സർവീസ് 15 ന് വൈകീട്ട് 6.55 ആരംഭിക്കും. പിറ്റേദിവസം രാവിലെ 7.30 തിന് മംഗളൂരുവിലെത്തും. 

മംഗളൂരു ജംഗ്ഷൻ, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം ജംഗ്ഷൻ, കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. മൂന്ന് എസി ത്രിടെയർ കോച്ചും, 14 സ്ലീപ്പർ കോച്ചും മൂന്ന് ജനറൽ കോച്ചും ട്രെയിനിലുണ്ടാകും. 

കൊച്ചുവേളി മംഗളൂരു ജംഗ്ഷൻ സ്പെഷ്യൽ എകസ്പ്രസ് (06157) 14 ന് രാവിലെ 9.25ന്  കൊച്ചുവേളിയിൽ നിന്നാരംഭിക്കും. പിറ്റേദിവസം രാവിലെ 9.15 ന് മം​ഗളൂരുവിലെത്തും. തിരികെയുള്ള സർവീസ് (06158) മംഗളൂരുവിൽ നിന്ന് 15 ന് രാത്രി 8.10 ന് ആരംഭിച്ച് തൊട്ടടുത്ത ദിവസം രാവിലെ എട്ടിന് കൊച്ചവേളിയിലെത്തും. കൊച്ചുവേളി കൊല്ലം, കായങ്കുളം, ആലപ്പുഴ, എറണാകുളം ജം​ഗ്ഷൻ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മം​ഗളൂരു ജം​ഗ്ഷൻ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. 14 ജനറൽ കോച്ചുള്ള ട്രെയിനാണ് സർവീസ് നടത്തുക. 

ENGLISH SUMMARY:

Railways announces night special train from Kochuveli to Mangaluru