പ്രതീകാത്മക ചിത്രം

നവരാത്രി ദിനത്തിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. പെൺകുഞ്ഞിന് നവമി എന്ന് പേരിട്ടു. പുലർച്ചെയാണ് പുതിയ അതിഥിയുടെ വരവറിയിച്ച് മണി മുഴങ്ങിയത്. ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. 

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609–ാമത്തെ കുഞ്ഞാണ് നവമി. ഈ വർഷത്തെ പതിനാലാമത്തെ  കുട്ടിയും.  കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച കുഞ്ഞിന് ഒലീവ എന്ന് പേരിട്ടിരുന്നു. അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.

ENGLISH SUMMARY:

One more member arrived in Trivandrum Ammathottil. Girl baby was named as ‘Navami’.