താരസംഘടനയായ അമ്മ ഉടച്ചുവാർക്കണമെന്ന് മുൻ എക്സിക്യൂട്ടിവ് അംഗം കുഞ്ചാക്കോ ബോബൻ. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണം. സ്ത്രീത്വത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം അമ്മയ പുറത്തും ഉണ്ടാകണം. ആരോപണവിധേയർ മാറിനിൽക്കുന്നത് സ്വാഗതാർഹമാണ്.
നടന്മാർക്കെതിരായ ലൈംഗിക ആരോപണത്തില്‍ സത്യാവസ്ഥ തെളിയണം. ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടേ മതിയാകൂ. ആർക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചുപറയുന്ന സ്ഥിതിയാണ്.
ബൊഗെയ്ൻവില്ലയിലെ സ്തുതി എന്ന പാട്ട് ക്രൈസ്തവ വിശ്വാസം ഹനിക്കുന്നതല്ല. പാട്ടിലെ വരികളുടെ അർത്ഥതലം സിനിമ കാണുമ്പോൾ വ്യക്തമാകും. താന്‍ വിശ്വാസിയാണെന്നും ഒരു വിശ്വാസത്തേയും ഹനിക്കരുതെന്ന് ചിന്തിക്കുന്ന ആള്‍ കൂടിയാണ് താനെന്നും താരം മനോരമ ന്യൂസിനോടു പറഞ്ഞു.