ശബരിമലയിൽ മുൻ വർഷങ്ങളിലേതുപോലെ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദമേറുന്നു. ദർശനത്തിന് വെർച്ചൽ ക്യൂ സംവിധാനം മാത്രം മതിയെന്ന തീരുമാനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യ വിമർശനവുമായി രംഗത്തുവന്നു. വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ സംഗമവും ചേർന്നു
ശബരിമല ദർശനത്തിന് വെർച്ചൽ ക്യൂ ബുക്കിംങ് മാത്രമാക്കുന്നതിനെതിരെ കോൺഗ്രസ് ബിജെപി നേതാക്കൾകടുത്ത വിമർശനം ഉന്നയിച്ചിരുന്നു.സ്പോട് ബുക്കിങ് വേണമെന്ന് ഇന്ന് സിപിഐയും ആവശ്യപ്പെട്ടു.
മുൻ വർഷങ്ങളിലേതു പോലെ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കത്തിലൂടെ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് പിടിവാശി ഉപേക്ഷിക്കണമെന്ന് കെ.മുരളീധരന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും ദര്‍ശനം സാധ്യമാക്കണമെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നുംഎസ്. എൻ ഡി പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെർച്ചൽ ക്യൂ ബുക്കിങ് മാത്രമാക്കുന്നതിനെതിരെ പത്തനംതിട്ടയിൽ വിശ്വാസസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും ചേർന്നു.