mansearching

TOPICS COVERED

തിരുവനന്തപുരം ഈരാറ്റിന്‍പുറത്ത് നെയ്യാറില്‍ വീണ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ ഇന്നും തുടരും.തിരച്ചില്‍ ദുഷ്കരമെന്നാണ്  സ്കൂബ ടീം പറയുന്നത്. 

 

മൈലച്ചല്‍ സ്വദേശി വിഷ്ണുവിനെ ഞായറാഴ്ച വൈകിട്ടാണ്   ഒഴുക്കില്‍പെട്ട് കാണാതായത്  . നെയ്യാറില്‍ വീണ വിഷ്ണുവിനായി ഇന്നലെ പകല്‍ മുഴുവന്‍ ഫയര്‍ഫോഴ്സിലെ സ്കൂബാ ടീമും നാട്ടുകാരും  തിരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താനായില്ല. നെയ്യാറിലെ ഏറ്റവും വലിയ അപകട മേഖല കൂടിയായ ഈരാറ്റിന്‍ പുറത്ത്  സാഹസികമായ തെരച്ചിലാണ് സ്കൂബാ ടീം നടത്തിയത്

നാട്ടുകാര്‍ നല്‍കിയ സൂചനകള്‍ അനുസരിച്ച്. 3 സ്ഥലങ്ങള്‍ സ്പോട്ട് ചെയ്യ്ത് പരിശോധന നടത്തിയെങ്കിലും കുത്ത് ഒഴുക്ക് കാരണം തെരച്ചില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. സ്ക്യൂബ ടീംമിലെ 8 പേരടങ്ങുന്ന സംഘം 2 സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. പാറ ഇടുക്കുകള്‍ ഏറെയുളള പ്രദേശത്ത് പാറക്കുളളില്‍ കുടുങ്ങാനുളള സാധ്യതയാണ് നാട്ടുകാര്‍ നല്‍കുന്നത്. 

The search for the missing youth in Neyyar will continue today as rescue teams work tirelessly to locate him. Authorities have extended the operation, hoping to find clues that may lead to his whereabouts: