അങ്കമാലി–എരുമേലി ശബരി റയില്‍പ്പാത പദ്ധതിയില്‍ ഇടപെടല്‍ തേടി കേരളം വീണ്ടും കേന്ദ്രത്തിന് മുന്നില്‍. ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര റയില്‍വേമന്ത്രിയുടെ ഉറപ്പ്. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍.
ശബരി റയില്‍പ്പാതയ്ക്കായി ഭൂമി വിട്ടുനല്‍കിയവരുടെ ദുരിതം മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ്, സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്ര റയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് വിഷയം അവതരിപ്പിച്ചു.
ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര റയില്‍വേമന്ത്രി ഉറപ്പുനല്‍കി. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേരളം വീണ്ടും കേന്ദ്രാനുമതി തേടി. സംസ്ഥാനത്തെ റയില്‍പ്പാതകളുടെ എണ്ണം മൂന്നും നാലും വരിയാക്കി വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും കേരളം കേന്ദ്രത്തോട് ഉന്നയിച്ചു.