എൻ. ഓ. സി നൽകുന്നത് മനപ്പൂർവം വൈകിപ്പിച്ചെന്ന ആരോപണം തെറ്റെന്ന് തെളിയിച്ച് നവീൻ ബാബു തന്നെ നൽകിയ എൻ ഓ സി . വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകൾ ലഭിക്കാനുണ്ടായ കാലതാമസമാണ് എൻ ഒ സി  വൈകാനും ഇടയാക്കിയതെന്നും ഈ രേഖ വ്യക്തമാക്കുന്നു. ടൗൺ പ്ലാനറുടെ റിപ്പോർട്ട് ലഭിച്ച ആറ് ദിവസത്തിനുള്ളിൽ തന്നെ എൻ ഒ സിയിൽ എ ഡി എം ഒപ്പിട്ടതായും രേഖകളിലുണ്ട്.  

മാസങ്ങളോളം ഓഫീസിൽ കയറി ഇറക്കിപ്പിച്ചു എന്നും എൻഒസി നൽകുന്നത് മനപ്പൂർവം വൈകിപ്പിച്ചു എന്നുമാണ് പി പി ദിവ്യയും കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനും പറഞ്ഞിരുന്നത്. എന്നാൽ രേഖകൾ സംസാരിക്കുന്നത് ഇവരുടെ ആരോപണങ്ങൾ തെറ്റാണ് എന്നാണ്. ടിവി പ്രശാന്തൻ ചെങ്ങളായിലെ പെട്രോൾ പമ്പിനായി എൻ ഓ സി ആവശ്യപ്പെട്ട് എഡിഎമ്മിന് അപേക്ഷ സമർപ്പിക്കുന്നത് 2023 ഡിസംബർ രണ്ടിന് .. അന്ന് നവീൻ ബാബുവല്ല കണ്ണൂർ എഡിഎം . നവീൻ ബാബു കണ്ണൂരിൽ ചുമതല ഏറ്റ ശേഷമാണ് വിവിധ വകുപ്പുകളുടെ അനുമതിപത്രം ലഭിച്ചു തുടങ്ങിയത്. ഫെബ്രുവരി 21ന് ചെങ്ങളായി പഞ്ചായത്തിൽ നിന്ന് ലഭിച്ച അനുകൂല റിപ്പോർട്ടാണ്  ആദ്യത്തേത് . 

തൊട്ടടുത്ത ദിവസം  ജില്ലാ ഫയർ ഓഫീസറും പമ്പിന് അനുകൂല റിപ്പോർട്ട് നൽകി. പ്രതികൂല റിപ്പോർട്ട് നൽകിയത് റൂറൽ എസ്പി ആയിരുന്നു. ഫെബ്രുവരി 28ന് നൽകിയ ഈ റിപ്പോർട്ടിൽ റോഡിലെ വളവാണ് എസ് പി അപകട സാധ്യത എന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. ഒരുമാസം കഴിഞ്ഞ് മാർച്ച് 30ന് തളിപ്പറമ്പ് തഹസിൽദാരും അനുകൂല റിപ്പോർട്ട് നൽകി . 31ന് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസറും പമ്പിന് പച്ചക്കൊടി കാണിച്ചു. പൊലീസ് റിപ്പോർട്ട് എതിരായിരുന്നിട്ടും നവീൻ ബാബു എൻ ഓ സി നൽകുന്നതിന് തടസ്സം നിന്നില്ല എന്ന് നവീൻ ബാബു തന്നെ ഒപ്പിട്ട രേഖ വ്യക്തമാക്കുന്നു. പൊലീസിന്റെ എതിർപ്പുള്ളതുകൊണ്ട്  ടൗൺ പ്ലാനറുടെ റിപ്പോർട്ടാണ് ഒടുവിൽ ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് ഇക്കഴിഞ്ഞ സെപ്റ്റംബർ 30നാണ് എഡിഎമ്മിന്‍റെ മേശപ്പുറത്ത് എത്തുന്നത്. ഇത് കഴിഞ്ഞ് ഈ മാസം ഒൻപതിന് എൻഒസി അനുവദിക്കുകയും ചെയ്തു. ഇതിനിടയിൽ 6 പ്രവൃത്തി ദിവസങ്ങൾ മാത്രമായിരുന്നു ഇടവേള. വസ്തുത ഇങ്ങനെയാണെന്ന് രേഖകൾ വ്യക്തമാക്കുമ്പോൾ പി പി ദിവ്യയും ടിവി പ്രശാന്തനും ഉന്നയിച്ച ആരോപണങ്ങൾ തെറ്റെന്ന് തെളിയുകയാ

The documents clarified that the allegation of deliberate delay in NOC is false: