riyas-minister

റോഡിലെ കുഴിയെണ്ണി മനോരമന്യൂസിന്റെ കുഴിവഴി ജാഥയെ പരോക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകൾ എല്ലാം മികച്ചതാണെന്നും ഒരു കുഴി കണ്ടാൽ പരമ്പര ചെയ്ത് വലിയ വാർത്തയാക്കുകയാണെന്നും റിയാസിന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, നിയമസഭയിൽ ഭരണപക്ഷ അംഗങ്ങൾ തന്നെ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്രവാദം.

 

കുഴിവഴിജാഥയെ കുത്തിയുള്ള മന്ത്രിയുടെ കുത്തുവാക്ക് പറയുമ്പോഴും തലസ്ഥാനത്തെ വള്ളക്കടവ് എയർപോർട്ട് റോഡ് ഇപ്പോഴും ശോചനീയാവസ്ഥയിലാണ്. ഈ കുഴിയിൽ വീണവരും വീഴാതെ രക്ഷപ്പെട്ടവർക്കും ഏറെയാണ്. കഴിഞ്ഞദിവസം വീണ് കാലൊടിഞ്ഞ സുൽഫീക്കർ ഇപ്പോഴും മെഡിക്കൽ കോളജിലാണ്. ഇവിടെ മന്ത്രിയുടെ സ്വന്തം പാർട്ടി പോലും പ്രതിഷേധത്തിലാണ്.  

ENGLISH SUMMARY:

Minister says roads are good; Indirect criticism of Manoramanews' campaign