TOPICS COVERED

കണ്ണൂർ കലക്ടർക്കെതിരെ മൊഴി നൽകി ജീവനൊടുക്കിയ നവീൻ ബാബുവിന്റെ കുടുംബം. കലക്ടർക്ക് എതിരെ കേസെടുക്കണമെന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു. പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കുടുംബം കക്ഷി ചേർന്നു.

കലക്ടർ എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല എന്നാണ് ബന്ധുക്കളുടെ മൊഴി. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ  വൈകിച്ചു.ഈ വിവരങ്ങൾ നവീൻ  കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. നവീനെ ആക്ഷേപിച്ച ചടങ്ങിലെ കളക്ടറുടെ പെരുമാറ്റം കൂടിയാണ്  സംസ്കാര ചടങ്ങിൽ  പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണം.

വെള്ളിയാഴ്ച കണ്ണൂരിൽ നിന്ന് പോകാൻ തീരുമാനിച്ച നവീൻ ബാബുവിനെ കലക്ടർ പോകാൻ അനുവദിച്ചില്ല. പത്തനംതിട്ട കലക്ടർ നവീൻ ബാബുവിനെ വിളിച്ചിരുന്നു. കണ്ണൂർ ജില്ലാ കലക്ടർ ആണ് ആത്മഹത്യാപ്രേരണയിലെ രണ്ടാം പ്രതിയെന്നും മലയാലപ്പുഴ മോഹനൻ ആരോപിച്ചു

കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘമാണ്  വ്യാഴാഴ്ച അഞ്ചുമണിക്കൂറോളം മൊഴിയെടുത്തത്.ഭാര്യ രണ്ടു മക്കൾ ,സഹോദരൻ,ബന്ധുവും സിപിഎം നേതാവുമായ മലയാലപ്പുഴ മോഹനൻ എന്നിവരുടെ മൊഴിയാണ്  രേഖപ്പെടുത്തിയത്.

ENGLISH SUMMARY:

ADM Naveen Babu's suicide; family has given a statement against the Kannur collector