the-workers-threatened-to-c

ജോലി നഷ്ടപ്പെടുത്തിയെന്നാരോപിച്ച് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍  ആത്മഹത്യാഭീഷണി മുഴക്കി സിപിഎം അനുകൂല  യൂണിയനിലെ ശുചീകരണ തൊഴിലാളികള്‍. 16 ദിവസമായി കോര്‍പറേഷനു മുന്നില്‍ സമരം ചെയ്യുന്ന തൊഴിലാളികളാണ്  സിപിഎം കൊടിയും കൊണ്ട് മരത്തിനുമുകളില്‍ കയറിയത്. മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ടു നടത്തിയ ചര്‍ച്ചയില്‍ പിരിച്ചുവിടാനുള്ള തീരുമാനം പിന്‍വലിച്ചതോടെയാണ്  സമരം ഒത്തുതീര്‍പ്പായത്. 

 

മേയര്‍ക്കും , ഭരണസമിതിക്കുംമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിക്കൊണ്ടായിരുന്നു സമരം. പെട്രോള്‍കുപ്പിയുമായാണ് തൊഴിലാളികള്‍ കോര്‍പറേഷനു മുന്നിലെ മരത്തിനു മുകളില്‍ കയറിയത്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സമരത്തിലുണ്ടായിരുന്നു. സന്നദ്ധ പ്രവര്‍ത്തനം ചെയ്യുന്ന ഇവര്‍ക്ക് വീട്ടുകാരും സ്ഥാപനങ്ങളും നല്‍കുന്ന തുഛമായ പണമായിരുന്നു വരുമാനം.

തൊഴിലാളികളെ ചര്‍ച്ചയ്ക്കായി മന്ത്രി ശിവന്‍കുട്ടി വിളിപ്പിച്ചു. മേയറേയും ,ജില്ലാ സെക്രട്ടറി വി.ജോയിയേയും വിളിച്ചു വരുത്തി. ഒടുവില്‍ ഇവരേയും യോജിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനം നടത്താമെന്നു തീരുമാനിച്ചതോടെ നാലു മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു. 

ENGLISH SUMMARY:

Ministerial-level talks; workers who threatened suicide will not be dismissed