ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് അടുത്ത വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിലേക്കാണ്. അതില്‍ത്തന്നെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് വേദിയാകുക തിരുവനന്തപുരം കോര്‍പ്പറേഷനാവും. സിപിഎം ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ ചരിത്രനേട്ടം കൊയ്യാന്‍ ബി.ജെ.പിയും ശക്തമായ തിരിച്ചുവരവിന് യു.ഡി.എഫും ഒരുങ്ങുകയാണ്. എന്നാല്‍ പോരാട്ടത്തിന് മുന്‍പുതന്നെ വാര്‍ഡ് വിഭജനം വഴി കളം അനുകൂലമാക്കാന്‍ സി.പി.എം കള്ളക്കളി കളിച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. വാര്‍ഡ് വിഭജനത്തിന്‍റെ കരട് പുറത്തുവന്നതോടെയാണ് ആരോപണം കൊഴുത്തത്.
നൂറ് വാര്‍ഡുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു വാര്‍ഡാണ് അധികം രൂപീകരിക്കേണ്ടത്. അതിനായി എട്ട് വാര്‍ഡുകള്‍ ഇല്ലാതാക്കുകയും ഒന്‍പത് വാര്‍ഡുകള്‍ രൂപീകരിച്ചുമാണ് വാര്‍ഡ് വിഭജനം നടത്തിയത്. ഇല്ലാതാക്കിയ എട്ട് വാര്‍ഡുകളില്‍ അഞ്ചെണ്ണം ഇപ്പോള്‍ പ്രതിപക്ഷത്തിന്‍റെ കയ്യിലുള്ളവയാണ്. കോർപറേഷൻ കൗൺസിലിൽ വെറും 10 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഇതില്‍ കോൺഗ്രസ് പ്രതിനീധീകരിക്കുന്ന മൂന്ന് വാർഡുകള്‍ വെട്ടിനിരത്തി. രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസ് മാത്രം ജയിച്ചിട്ടുള്ള മുല്ലൂരും ശംഖുമുഖവും പെരുന്താന്നിയുമാണ് ഇല്ലാതായത്. 34 അംഗങ്ങളുള്ള ബിജെപിയുടെ രണ്ട് വാർഡുകളും ഇനിയില്ല. പിടിപി നഗറും കുര്യാത്തിയും. ഭരണകക്ഷിയായ എല്‍.ഡി.എഫിന്റെ മൂന്ന് വാര്‍ഡുകളും ഇല്ലാതായിട്ടുണ്ട്. സിപിഎം, ഐഎൻഎൽ, സി.പി.ഐ എന്നിവരുടെ ഓരോ വാര്‍ഡുകളാണ് പുതിയ വാര്‍ഡുകള്‍ക്ക് വഴിമാറിയത്.
പുതിയ വാർഡുകള്‍ (നമ്പർ, പേര് ക്രമത്തിൽ)
1. കഴക്കൂട്ടം
2. കിഴക്കുംഭാഗം
3. ചന്തവിള
4. കാട്ടായിക്കോണം
5. ഞാണ്ടൂർക്കോണം
6. പൗഡിക്കോണം
7. ചേങ്കോട്ടുകോണം
8. ചെമ്പഴന്തി
9. കാര്യവട്ടം
10. ശ്രീകാര്യം
11. കരിയം
12. ചെല്ലമംഗലം
13. മണ്ണന്തല
14. പാതിരപ്പിള്ളി
15. രാമപുരം
16. കുടപ്പനക്കുന്ന്
17. തുരുത്തുംമൂല
18. നെട്ടയം
19. കാച്ചാണി
20. വാഴോട്ടുകോണം
21. കൊടുങ്ങാനൂർ
22. വട്ടിയൂർക്കാവ്
23. കാഞ്ഞിരംപാറ
24. പേരൂർക്കട
25. കവടിയാർ
26. കുറവൻകോണം
27. മുട്ടട
28. ചെട്ടിവിളാകം
29. കിണവൂർ
30. നാലാഞ്ചിറ
31. ഇടവക്കോട്
32. ഉള്ളൂർ
33. മെഡിക്കൽ കോളജ്
34. പട്ടം
35. കേശവദാസപുരം
36. ഗൗരീശപട്ടം
37. കുന്നുകുഴി
38. നന്തൻകോട്
39. പാളയം
40. വഴുതക്കാട്
41. ശാസ്തമംഗലം
42. പാങ്ങോട്
43. തിരുമല
44. വലിയവിള
45. തൃക്കണ്ണാപൂരം
46. പുന്നയ്ക്കാമുകൾ
47. പൂജപ്പുര
48. ജഗതി
49. തൈക്കാട്
50. വലിയശാല
51. ആറന്നൂർ
52. മുടവൻമുകൾ
53. എസ്റ്റേറ്റ്
54. നേമം
55. പൊന്നുമംഗലം
56. മേലാങ്കോട്
57. പാപ്പനംകോട്
58. കരമന
59. നെടുങ്കാട്
60. കാലടി
61. കരുമം
62. പുഞ്ചക്കരി
63. പൂങ്കുളം
64. വെങ്ങാനൂർ
65. കോട്ടപ്പുറം
66. വിഴിഞ്ഞം
67. ഹാർബർ
68. വെള്ളാർ
69. തിരുവല്ലം
70. പൂന്തുറ
71. പുത്തൻപള്ളി
72. അമ്പലത്തറ
73. ആറ്റുകാൽ
74. കളിപ്പാൻകുളം
75. കമലേശ്വരം
76. ബീമാപ്പള്ളി
77. വലിയതുറ
78. വള്ളക്കടവ്
79. മുട്ടത്തറ
80. മണക്കാട്
81. ചാല
82. ഫോർട്ട്
83. പാൽക്കുളങ്ങര
84. ശ്രീകണ്ഠേശ്വരം
85. തമ്പാനൂർ
86. വഞ്ചിയൂർ
87. കണ്ണമ്മൂല
88. പേട്ട
89. ചാക്ക
90. വെട്ടുകാട്
91. കരിക്കകം
92. കടകംപള്ളി
93. അണമുഖം
94. ആക്കുളം
95. ചെറുവയ്ക്കൽ
96. അലത്തറ
97. കുഴിവിള
98. പൗണ്ട്കടവ്
99. കുളത്തൂർ
100. ആറ്റിപ്ര
101. പള്ളിത്തുറ