birthday-gift-to-vs-foundation-stone-laid-for-popular-medical-lab-at-muhamma

TOPICS COVERED

ജനനായകൻവി.എസ്.അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ആലപ്പുഴ മുഹമ്മയിൽ  ജനകീയ മെഡിക്കൽ ലാബ്.  വി.എസിനൊപ്പം ദീർഘനാൾ പ്രവർത്തിച്ചവരുടെ ഒത്തുചേരൽ വേദിയിൽ ലാബിന്‍റെ തറക്കല്ലിടൽ നടന്നു.  

 

വിപ്ലവസൂര്യന് ജൻമദിനാശംസകൾ നേർന്ന്  പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷീല തോമസും പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന സുരേഷും ലതീഷും വിനോദും സുന്ദരനും ചേർന്ന് കേക്ക് മുറിച്ചു. വി.എസ് ഒരിക്കലും മറക്കാത്ത മാരാരിക്കുളം നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ട മുഹമ്മ പുല്ലൻപാറയിലാണ് ജനകീയ മെഡിക്കൽ ലാബ്. 101-ാം ജൻമദിനം ആഘോഷിക്കുന്ന വി.എസിന് പിറന്നാൾ സമ്മാനം.

നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന മുൻ പേഴ്സണൽ അസിസ്റ്റന്‍റ് എ.സുരേഷായിരുന്നു മുഖ്യപ്രഭാഷകൻ.

മുൻ സ്റ്റാഫംഗം ലതീഷ് ബി.ചന്ദ്രന് പ്രതിമാസം പെൻഷനായി ലഭിക്കുന്ന നാലായിരം രൂപയാണ് ലാബിൻ്റെ പ്രവർത്തന മൂലധനം.പാർട്ടിയിൽ നിന്ന് പുറത്താണെങ്കിലും വി.എസ് ചങ്കാണ് ലതീഷിന്.

രണ്ട് മാസത്തിനകം ലാബ് പ്രവർത്തനം ആരംഭിക്കും. അതിദരിദ്രർക്ക് പരിശോധന സൗജന്യമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് പകുതി നിരക്കും. മുഹമ്മ പഞ്ചായത്ത് അംഗം കൂടിയാണ് ലതീഷ് ബി.ചന്ദ്രൻ.

Google News Logo Follow Us on Google News

Choos news.google.com ‌
ENGLISH SUMMARY:

Birthday gift to VS ;Foundation stone laid for popular medical lab at muhamma