എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ ടി.വി.പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് പോയി അന്വേഷിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡിഎംഇയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല. കരാര്‍ ജീവനക്കാരനാണ്. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് തന്‍റെ നിലപാട്. പ്രശാന്തനെ പുറത്താക്കുന്നതില്‍ നിയമോപദേശം തേടിയെന്നും മന്ത്രി പറഞ്ഞു.
എഡിഎം നവീന്‍ ബാബു ജീവനൊടുക്കി ഒരാഴ്ചയായിട്ടും പി.പി.ദിവ്യയെ ചോദ്യംചെയ്യാതെ പൊലീസ്. അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദം ശക്തമാണ്. അന്വേഷണസംഘം ഇന്ന് കലക്ടറുടെ മൊഴിയെടുക്കും. സത്യം പുറത്തുവരുമെന്ന് കണ്ണൂര്‍ കലക്ടര്‍. തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയെ കണ്ടത് സ്വഭാവിക കൂടിക്കാഴ്ച മാത്രമെന്നും അരുണ്‍ കെ.വിജയന്‍.
എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണത്തില്‍ ടി.വി.പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെയും അന്വേഷണം. മെഡിക്കല്‍ കോളജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിലാണ് അന്വേഷണം. പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് ഡിഎംഇ വിശദീകരണം തേടി. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചോയെന്ന് അന്വേഷിക്കും.