പി.വി.അന്‍വറിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി. എപി.അനില്‍കുമാറിനെ പി.വി.അന്‍വര്‍ വിമര്‍ശിച്ചതിനാണ് മറുപടി. അബിന്‍ വര്‍ക്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ.
''ഇത് എ.പി അനിൽകുമാർ. കഴിഞ്ഞ 23 കൊല്ലമായി വണ്ടൂർ സംവരണ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. രണ്ടുതവണ മന്ത്രി. കേരളത്തിലെ കോൺഗ്രസിന്റെ തലമുതിർന്ന നേതാവ്. പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ.
കഴിഞ്ഞതവണ ജയിച്ചത് 17000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അതിനു മുന്നേ ജയിച്ചത് 20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ.
ഇന്ന് പി.വി അൻവർ എന്ന വിഷം ചീറ്റുന്ന എംഎൽഎ ഇദ്ദേഹത്തിന്റെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന കാഴ്ച കണ്ടു. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ളവർ നല്ല വേഷം ധരിക്കരുത്, പൗഡർ ഇടരുത്, വെളുത്ത നിറത്തിൽ ശരീരം ഉള്ളവർ ആകരുത് എന്നൊക്കെ പുലമ്പി പണ്ടെങ്ങോ ഈ നാട് ചവറ്റുകൊട്ടയിൽ തള്ളിയ ജാതീയതിടേയും , നിറത്തിന്റെയും ഫ്യൂഡൽ മാടമ്പി വേർഷനുമായി അൻവർ ഇറങ്ങിയിരിക്കുകയാണ്.
അൻവറിനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്.
എ പി അനിൽകുമാർ നല്ല വേഷം ധരിക്കും..
അദ്ദേഹം പൗഡറും ഇടും..
അദ്ദേഹം സുമുഖ സുന്ദരനായി ഈ നാട്ടിൽ ഉണ്ടാകും..
അൻവർ എന്തൊക്കെ ആഡംബരങ്ങളാണോ കൊണ്ടുനടക്കുന്നത്, അതേ ആഡംബരത്തോടുകൂടി ഈ സമൂഹത്തിൽ എ.പി അനിൽകുമാറും ഉണ്ടാകും.
ആ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് ഇതൊന്നും പറ്റില്ല എന്നും അവർ എപ്പോഴും കള്ളിമുണ്ട് ധരിച്ച് വിരൂപന്മാരായി നാട്ടിൽ നടക്കണം എന്നുമുള്ള അൻവറിന്റെ തീട്ടൂരം ഈ നാട്ടിൽ നടപ്പിലാകാൻ പോകുന്നില്ല.
അതിപ്പോ അൻവർ അല്ല..
അദ്ദേഹത്തിന്റെ അപ്പന്റെ അപ്പൻ പറഞ്ഞാലും..എന്നു പറഞ്ഞാൽ അദ്ദേഹത്തെക്കാൾ വലിയവൻ പറഞ്ഞാൽ പോലും ഇവിടെ ആരും വകവച്ചു കൊടുക്കില്ല എന്ന് മാത്രമല്ല ചവറ്റുകൊട്ടയിൽ തള്ളുകയും ചെയ്യും.''