accident-bus

TOPICS COVERED

തൃശൂർ കരുവന്നൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തേലപ്പിള്ളി സ്വദേശി സ്മിജോ ആണ് മരിച്ചത്. 51 വയസായിരുന്നു. അമിതവേഗതയിൽ പാഞ്ഞ ബസ് കാറിന്റെ മുമ്പിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ബസുകളുടെ അപകടപരമ്പരയിൽ ക്ഷുഭിതരായ നാട്ടുകാർ വഴി തടഞ്ഞു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യ ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറും മറ്റൊരു വാഹനത്തെ മറികടന്ന് ഇടത് വശത്തേക്ക് തിരിഞ്ഞുപോകുന്നതും ഇതിനിടയിൽ തന്നെ എതിര്‍ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ ബസ് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പെരുമ്പിള്ളി വീട്ടിൽ സ്മിജോ  ആണ് മരിച്ചത്. സംഭവം ഉണ്ടായ ഉടനെ കാറിലുണ്ടായ യാത്രക്കാരനെ പുറത്തേക്ക് എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ENGLISH SUMMARY:

In a tragic accident in Karuvannoor, Kerala, a private bus collided with a car, resulting in the death of the car driver. The incident occurred when the bus reportedly lost control and crashed into the car, causing severe damage. The accident was captured on CCTV, which shows the violent impact between the two vehicles. The footage reveals that the bus was moving at high speed, contributing to the severity of the crash