തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ തര്‍ക്കത്തിലെ കേസില്‍ ഡ്രൈവര്‍ യുദവിനെതിരെ പ്രോസിക്യൂഷന്. യദുവിനെതിരെ ലൈംഗികാതിക്രമ കേസും അമിത വേഗത്തില്‍ വാഹനമോടിച്ചതിനും കേസുണ്ടെന്നു പ്രോസിക്യൂഷന് കോടതിയില്‍. അന്വേഷണം ശരിയായ രീതിലാണെന്നും യദുവിന്റെ ശ്രമം മാധ്യമ ശ്രദ്ധ നേടുന്നതിനെന്നും പ്രോസിക്യൂഷന് വാദിച്ചു. അന്വേഷണപുരോഗതി റിപ്പോര്‍ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം അന്വേഷണം വൈകുന്നതിനെ വിമര്‍ശിച്ച കോടതി ഇന്നു റിപ്പോര്‍ട് നല്‍കണമെന്നാണ് പൊലീസിനോടു ആവശ്യപ്പെട്ടത്. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ വഞ്ചിയൂര്‍ മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 30 ന് വിധിപറയും. നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും, രാഷ്ട്രീയ ഇടപെടലുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.