TOPICS COVERED

ഫ്രാൻസിസ് മാർപാപ്പ ഈ വർഷം ഇന്ത്യ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് നിയുക്ത കർദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. ജൂബിലി വർഷം ആയതിനാൽ റോമിൽ തന്നെയായിരിക്കും മാർപാപ്പ. കർദിനാൾ പദവി ലഭിച്ചതിനുശേഷം ആദ്യമായി ജന്മ നാട്ടിലേക്ക് എത്തിയ മോൺസിഞ്ഞോര്‍ ജോർജ് കൂവക്കാടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി.

ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സഭാ വിശ്വാസികളും ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു. എറണാകുളം – അങ്കമാലി അതിരൂപതയിലെ കുര്‍ബാന തർക്കത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും കർദിനാള്‍ മറുപടി പറഞ്ഞു. വത്തിക്കാനിൽ ഡിസംബർ എട്ടിനാണ് സ്ഥാനാരോഹണ ചടങ്ങ്. 

ENGLISH SUMMARY:

Monsignor George Koovakad was welcomed at the Nedumbassery airport