TOPICS COVERED

വടംവലിയെ സ്നേഹിക്കുന്ന ഒരു വൈദികന്റെ കഥയിലേക്കാണ് ഇനി പോകുന്നത്. സ്വന്തമായി ഒരു വടംവലി ടീം ഉണ്ടാക്കി. ചിട്ടയായ പരിശീലനം നൽകി കേരളത്തിൽ അങ്ങോളം ഇങ്ങോളം  മത്സരങ്ങളിൽ പങ്കെടുക്കുകയാണ് ഇടുക്കി മാവടി സെന്‍റ് ജോസഫ് ഇടവക വികാരി ഫാദർ ജോസഫ് ചുനയംമാക്കലും കൂട്ടരും. 

വടംവലി കോർട്ടുകളെ ആവേശത്തിമിർപ്പിലാക്കുകയാണ് ജോസഫ് ചുനയംമാക്കലെന്ന മാവടിക്കാരുടെ സിജോ അച്ചനും പിള്ളേരും. പള്ളിക്ക് സ്വന്തമായൊരു ഒരു വടംവലി ടീം അങ്ങനെ അധികം കേട്ടുകേൾവിയില്ലാത്തൊരു കാര്യമാണ്. എന്നാൽ ഇടുക്കി മാവടി സെന്റ് തോമസ് ദേവാലയത്തിൽ സിജോ അച്ചൻ എത്തിയതോടെ കാര്യങ്ങൾ മാറി. ഒരു വർഷം മുമ്പ് അച്ഛന്റെ നേതൃത്വത്തിൽ ദേവാലയത്തിൽ നടത്തിയ ഓണാഘോഷ പരിപാടിയിലെ വടംവലി മത്സരത്തിലൂടെ രൂപം കൊണ്ടതാണ് ഇന്നി കാണുന്ന സെന്റ് തോമസ് മാവടി എന്ന വടംവലി ടീം 

ചിട്ടയായ പരിശീലനത്തിനൊപ്പം ടീം അംഗങ്ങൾക്ക് ഊർജ്ജം പകരാൻ അച്ചനും വടംവലി കളത്തിൽ ഇറങ്ങി. ടീമിനൊപ്പം മത്സരിക്കാൻ ഇറങ്ങുന്നത് എന്തിനാണെന്ന് ചോദിച്ചാൽ അച്ചന്റെ മറുപടി ഇങ്ങനെ 

വടംവലിക്കൊപ്പം വോളിബോളും ബാഡ്മിന്റനും തുടങ്ങി നിരവധി കായിക വിനോദങ്ങൾ പരിശീലിപ്പിക്കാനും മത്സരിക്കാനും സിജോ അച്ചൻ അവസരമൊരുക്കിയിട്ടുണ്ട്. അടുത്തമാസം 24 ന് മാവടി സെന്റ് തോമസ് ദേവാലയത്തിൽ അഖില കേരള വടംവലി മത്സരം നടത്താനുള്ള തയ്യാറെടുപ്പിലാണ് അച്ഛനും, ടീമംഗങ്ങളും ഒപ്പം മാവടിക്കാരും 

The story of a priest who loves tug of war: