ഇടുക്കി ആലക്കോട് വേങ്ങപ്പാറ നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി. ജലനിധി കണക്ഷൻ നൽകാതെ ജല അതോറിറ്റി ചതിച്ചതോടെ മുപ്പതോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. മേഖലയിൽ പഞ്ചായത്ത് നൽകുന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കാനാവാത്തതും പ്രതിസന്ധിയാണ്.

അഞ്ചുവർഷം മുമ്പ് ജലനിധി പദ്ധതിയുടെ ഭാഗമായി മേഖലയിലെ മറ്റു കുടുംബങ്ങൾക്ക് ജല അതോറിറ്റി കണക്ഷൻ നൽകിയിരുന്നു. നിരവധി പരാതികൾ നൽകിയിട്ടും വഴിയുടെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി 30 കുടുംബങ്ങൾക്ക് കണക്ഷൻ ഇതുവരെ അനുവദിച്ചിട്ടില്ല.

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇവിടെ ചെറിയ ജലവിതരണ പദ്ധതി തുടങ്ങിയിരുന്നു. ജലനിധി കണക്ഷൻ ലഭിച്ചവർ ഈ പദ്ധതിയിൽ നിന്ന് പിന്മാറിയതോടെ കൂടുതൽ പണം മുടക്കിയാണ് മറ്റുള്ളവർ പദ്ധതിയിൽ തുടരുന്നത്.  മെച്ചപ്പെട്ട വഴിയും കുടിവെള്ളവുമെത്തിക്കാൻ അധികൃതർ ഇനിയെങ്കിലും കനിയണമെന്നാണ് വേങ്ങപ്പാറക്കാരുടെ ആവശ്യം.

ENGLISH SUMMARY:

Drinking Water crisis in Idukki vengappara