പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്കെതിരെ വിമര്‍ശനവുമായി പി ജയരാജന്‍. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മഅദനി നടത്തിയ പ്രഭാഷണം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചെന്ന് ജയരാജന്‍. അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകളില്‍ തീവ്രചിന്താഗതി വളര്‍ത്തി. മഅദനി രൂപീകരിച്ച െഎ.എസ്.എസ് മുസ്ലീം യുവാക്കള്‍ക്ക് ആയുധപരിശീലനവും ആയുധശേഖരവും നടത്തി. മുസ്ലീം തീവ്രവാദത്തിന്റ അംബാസിഡറായി പലരും മഅദനിയെ വിശേഷിപ്പിച്ചെന്നും കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടശേഷമാണ് മഅദനിയുടെ നിലപാടില്‍ മാറ്റമുണ്ടായതെന്നും പി ജയരാജന്‍ തന്റെ ‘കേരളം, മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തില്‍ പറയുന്നു. കോഴിക്കോട്ട് നാളെ മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.