ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെ പരിഹസിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടി.  പാട്ടുപാടാനല്ലാതെ അവര്‍ക്കെന്തറിയാമെന്ന് കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട്. അതിനിടെ ചേലക്കരയില്‍ ഇടതു, വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് എതിരെ പരാതിയുമായി ബി.ജെ.പി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപിന്‍റെ ബോര്‍ഡുകള്‍ ഹൈക്കോടതി നിരോധിച്ചതാണെന്ന് ബി.ജെ.പി. ഇക്കാര്യം, ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി  തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാര്‍ പരാതി നല്‍കി.

പരാതി പറഞ്ഞിട്ടും ബോര്‍ഡുകള്‍ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോ പൊലീസോ ഇടപ്പെട്ടില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. ഇതോടൊപ്പം, യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ ഉപയോഗിച്ച വാഹനം ഫിറ്റ്്നസ് ഇല്ലാത്തതാണെന്നും ബി.ജെ.പി  ആരോപിച്ചു. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനത്തിന് ഇരുപത്തിയേഴു വര്‍ഷത്തെ പഴക്കമുണ്ട്.  വണ്ടി പിടികൂടി നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Minister K. Krishnankutty ridiculed Chelakkara UDF candidate Ramya Haridas