കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍. ആരെയും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ മൂന്നുപേരുടെ മല്‍സരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി താന്‍ ദീര്‍ഘകാലമായി അകല്‍ച്ചയിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാലക്കാട് ശക്തമായ ത്രികോണ മല്‍സരമാണ് നടക്കാന്‍ പോകുന്നതെന്നും മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരിന്‍ മിടുമിടുക്കനാണെന്ന് വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നിലപാടുള്ള ആളാണെന്ന് സരിനും പ്രതികരിച്ചു.  വെള്ളപ്പള്ളി നടേശനെ നേരിട്ട് കണ്ട് പിന്തുണ അഭ്യര്‍ഥിക്കാനെത്തിയതായിരുന്നു സരിന്‍.

ENGLISH SUMMARY:

Congress is a dead horse said SNDP General secretary Vellappally Natesan. LDF candidate P Sarin has met Vellappally at his home