ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേന്ദ്രസര്‍ക്കാരിന്‍റെ കേരള വിരുദ്ധ നിലപാട് ചര്‍ച്ചയാകും. കോണ്‍ഗ്രസിന്‍റെ ബിജെപി അനുകൂല നിലപാടും ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ തെറ്റു തിരുത്തി. ചേലക്കരയില്‍ സിപിഎം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. പി.പി ദിവ്യയുടെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് ആണ് സ്വീകരിച്ചതെന്ന് ആവര്‍ത്തിച്ച മന്ത്രി, സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്നും മനോരമന്യൂസിനോട് പറഞ്ഞു.