മലയാള മനോരമ കലാസാഹിത്യോത്സവം ഹോര്‍ത്തൂസിന്‍റെ ഭാഗമായുള്ള അക്ഷരപ്രയാണജാഥ ഇന്ന് കോഴിക്കോട് ജില്ലയില്‍ എത്തും. ജില്ലയിലുള്ള പ്രയാണം മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഹോര്‍ത്തൂസിന്‍റെ വേദിയില്‍ മൂന്ന് പുസ്തകങ്ങള്‍ ഇന്ന് പ്രകാശനം ചെയ്യും.ഡോ.അരുൺ.ബി.നായർ എഴുതിയ 'ഗുഡ് ടച്ച്, ബാഡ് ടച്ച്്', എസ്.പി.ശരത് എഴുതിയ 'ഉറക്കപ്പിശാച്', മജീഷ്യൻ സാമ്രാജ് എഴുതിയ 'പേടിക്കണ്ട, മജീഷ്യൻ സാമ്രാജാണ്' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.വൈകീട്ട് കോഴിക്കോട് സില്‍വര്‍ ഹില്‍ സ്കൂളിലെയും കരുണ സ്കൂളിലെയും കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തോത്സവവും ഉണ്ടാകും