ഒരു നാടും വെറുതെയങ്ങ് ചേലുചാർത്തില്ല. നാടിനൊപ്പം നാട്ടാരും, ന്യൂ ജെൻ പിള്ളേരും ചേരുമ്പോൾ ആ നാട് ശരിക്കും ചേലുള്ള കരയാകുന്നു. കലയും, സാഹിത്യവും നിറയുന്ന ചേലക്കര മണ്ഡലത്തിന്‍റെ ഫോക് പാരമ്പര്യം ആഢംബരത്തിലമരുന്ന നഗരത്തിലെ പിള്ളേർക്ക് മാതൃകയാണ്. ഇവിടുത്തെ പിള്ളേര് പൊളിയാണ്.